ലെമണ്‍ കേക്ക് വിത്ത് ലെമണ്‍ സോസ്


lemon cake
                                                        ചേരുവകള്‍
1. മൈദാമാവ് – 3 കപ്പ്
2. വെണ്ണ – 150 ഗ്രാം
3. മുട്ട – 5
4. പൊടിച്ച പഞ്ചസാര – 11/2 കപ്പ്
5. സോഡാപ്പൊടി – 1 ടീസ്പൂണ്‍
6. ബേക്കിങ് പൗഡര്‍ – 1 ടീസ്പൂണ്‍
7. ഉപ്പ് – ഒരു നുള്ള്
8. കട്ടി മോര് (ഒരു കപ്പ് തൈര് ഉടച്ച് 1/4 കപ്പ് വെള്ളം ചേര്‍ത്ത് ഇളക്കിയത് )- 11/4 കപ്പ്
9. നാരങ്ങാനീര് – 1/4 കപ്പ്
10. നാരങ്ങയുടെ തൊലി ചുരണ്ടിയത് – 1 ടേബിള്‍ സ്പൂണ്‍
                                                        പാകം ചെയ്യുന്ന വിധം
1. മൈദാമാവ്, ബേക്കിങ് പൗഡര്‍ ,സോഡാപ്പൊടി, ഉപ്പ് എന്നിവ ഒന്നിച്ചാക്കി ഇടയുക.
2. മറ്റൊരു പാത്രത്തില്‍ വെണ്ണയും പഞ്ചസാരയും ഒന്നിച്ചാക്കി അടിച്ച് പതപ്പിക്കുക.
3. ഇതിലേയ്ക്ക് മുട്ട ഓരോന്നോരോന്നായി ചേര്‍ത്ത് അടിച്ച് യോജിപ്പിച്ച് വീണ്ടും പതപ്പിക്കുക.
4. ഇതിലേക്ക് നാരങ്ങാനീരും നാരങ്ങാത്തൊലിയും ചേര്‍ത്ത് അടിച്ച് യോജിപ്പിക്കുക.
5. ഇനി ഇതിലേക്ക് ഇടഞ്ഞുവച്ചിരിക്കുന്ന മൈദാമാവുകൂട്ട് കട്ടിമോരും ഇടകലര്‍ത്തി ചേര്‍ത്ത് തടിത്തവികൊണ്ട് ഇളക്കി കട്ടിയില്ലാതെ യോജിപ്പിക്കുക.
6. ഈ ബാറ്റര്‍ തയ്യാറാക്കിവച്ചിരിക്കുന്ന കേക്ക് ടിന്നില്‍ ഒഴിച്ച് 180 ഡിഗ്രി ചൂടില്‍ 45 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.
Share Button