ദാല്‍ കേക്ക്



ചേരുവകള്‍ 
1. മുട്ട – 5
2. കടലപ്പരിപ്പ് – 50 ഗ്രാം
3. പഞ്ചസാര – 100 ഗ്രാം
4. പാല്‍ – 50 മില്ലി
5. അണ്ടിപ്പരിപ്പ് – 25 ഗ്രാം
6. ഉണക്കമുന്തിരി – 25 ഗ്രാം
                                                                                    7. നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
                                                                                     8. ഏലക്ക – 6 കൂട് പൊടിച്ചത്
പാകം ചെയ്യുന്ന വിധം
കടലപ്പരിപ്പ് പച്ചവെള്ളത്തില്‍ അരമണിക്കൂര്‍ നേരം കുതിര്‍ത്തശേഷം കഴികി മയത്തില്‍ വേവിച്ചെടുക്കുക. വെള്ളം ഊറ്റിയെടുത്ത് മയത്തില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. മുട്ട പഞ്ചസാര ചേര്‍ത്ത് ചേര്‍ത്ത് നന്നായി തട്ടി പഞ്ചസാര അലിയുന്നതുവരെ തട്ടി പതപ്പിക്കണം. അരച്ച പരിപ്പ് പാലില്‍ കലക്കി മുട്ടയില്‍ ചേര്‍ത്ത് വീണ്ടും നന്നായി അടിക്കണം. ഇതില്‍ പകുതി അണ്ടിപ്പരിപ്പ് , മുന്തിരിങ്ങ, ഏലക്കാപ്പൊടി ഇവയെല്ലാം ചേര്‍ത്ത് ഇളക്കുക. ഒരു കേക്ക് ടിന്നില്‍ 2 ടേബിള്‍ സ്പൂണ്‍ നെയ്യ് പുരട്ടി കൂട്ട് ഇതിലൊഴിച്ച് ചൂടുള്ള ഓവനില്‍ വയ്ക്കുക. പകുതി വേവാകുമ്പോള്‍ ബാക്കിയുള്ള അണ്ടിപ്പരിപ്പും മുന്തിരിങ്ങയും മേലെ വിതറി വേവിച്ചെടുക്കുക.
Share Button