കോളിഫ്‌ളവര്‍ അച്ചാര്‍

cauliflower pickle
ചേരുവകള്‍
1. കോളിഫ്‌ളവര്‍ ഇതളുകളാക്കിയത് – 2 കപ്പ്
2.മുളകുപൊടി – 2 ടീസ്പൂണ്‍
3.ഉപ്പ് – 2 ടീസ്പൂണ്‍
4.വെളുത്തുള്ളി – 6 അല്ലി
5.നാരങ്ങാനീര് – 1 ടേബിള്‍ സ്പൂണ്‍
6.ഉലുവാപ്പൊടി – 2 ടീസ്പൂണ്‍
7.എണ്ണ – 1 1/2 ടേബിള്‍ സ്പൂണ്‍
8.കറിവേപ്പില – കുറച്ച്
പാകം ചെയ്യുന്ന വിധം
1. കോളിഫ്‌ളവര്‍ ഇതളുകളാക്കി ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട് 30 മിനിറ്റ് വയ്ക്കുക.
2. വെള്ളത്തില്‍ നിന്നും കോരി തുടച്ചശേഷം നാരങ്ങാനീരും ഉപ്പും ചേര്‍ത്തിളക്കി 30 മിനിറ്റ് വയ്ക്കുക
3. എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടിയ ശേഷം വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് തീകെടുത്തിയ ശേഷം ഉലുവാപ്പൊടിയും മുളകുപൊടിയും ചേര്‍ത്തിളക്കുക. കോളിഫ്‌ളവര്‍ ചേര്‍ത്തിളക്കി വയ്ക്കുക.
4. രണ്ടു ദിവസത്തിന് ശേഷം ഉപയോഗിക്കാം.
Share Button