ഈന്തപ്പഴം പൊരിച്ചത്


dates ചേരുവകള്‍
1. ഈന്തപ്പഴം ( ഒരു വശം പിളര്‍ത്തി കുരുകളഞ്ഞത് ) – ഒരു കപ്പ്
2. അണ്ടിപ്പരിപ്പ് പൊടിച്ചത് – 3 ടീസ്പൂണ്‍
3. മൈദാമാവ് – 1/2 കപ്പ്
4. തേങ്ങാ ചിരകിയത് – 1/4 കപ്പ്
5. പഞ്ചസാര – 2 ടീസ്പൂണ്‍
6. ഉപ്പ്, ഏലക്കാപൊടി – ഒരു നുള്ള് വീതം
7. വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന് 
തയ്യാറാക്കുന്ന വിധം
മൈദാമാവ് ഉപ്പു ചേര്‍ത്ത് അല്പം വെള്ളത്തില്‍ കലക്കിവയ്ക്കുക. തേങ്ങായില്‍ ഏലയക്കാപ്പൊടിയും അണ്ടിപ്പരിപ്പ് പൊടിച്ചതും പഞ്ചസാരയും ചേര്‍ത്ത് മിക്‌സ് ചെയ്ത് വെക്കണം. ഈന്തപ്പഴം പൊളിച്ചവശം തുറന്ന് അതില്‍ അല്പം തേങ്ങാക്കൂട്ട് വെച്ച് അടച്ച് കലക്കി വച്ച മാവില്‍ മുക്കി പൊരിച്ചെടുക്കുക.

Share Button