പാവയ്ക്കാ തോരന്‍ pavakka thoran Bitter Gourd Toran

പാവയ്ക്കാ തോരന്‍ pavakka thoran /bitter gourd thoran


പാവയ്ക്കാ – 2    (ചെറുതായി കൊത്തി അരിഞ്ഞത് )
തേങ്ങ തിരുമ്മിയത് – 1
സവാള -  1   (ചെറുതായി കൊത്തി അരിഞ്ഞത് )
പച്ചമുളക് – 6   (ചെറുതായി വട്ടത്തില്‍ അരിഞ്ഞത് )
മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
bittergourd thoranഎണ്ണ – 2 ടേബിള്‍സ്പൂണ്‍
അരി – ഒരു ടി സ്പൂണ്‍
തേങ്ങ കനം കുറഞ്ഞ കഷണങ്ങളള്‍ ആക്കിയത് – കാല്‍ കപ്പ്‌
കടുക് -  അര ടി സ്പൂണ്‍
വറ്റല്‍ മുളക് -  3
കറി വേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

1.ഒരു പാനില്‍ എണ്ണ ചൂടാക്കുക .
2.കഷണങ്ങള്‍ ആക്കിയ തേങ്ങ വറുത്തു മാറ്റുക .
3. ഇതിലേക്ക് കടുകും വറ്റല്‍മുളകും ഇട്ട് വറക്കുക.
4.കടുക് പൊട്ടി കഴിയുമ്പോള്‍ അരി വറക്കുക .
5.അരി ചുമന്നു തുടങ്ങുമ്പോള്‍ ,സവാള ,പച്ചമുളക്,ഇവ ചേര്‍ക്കുക .
6.സവാളയുടെ നിറം മാറി തുടങ്ങുമ്പോള്‍ പാവയ്ക്കാ അരിഞ്ഞതും ചേര്‍ക്കുക .
7.ആവശ്യമായ ഉപ്പും ചേര്‍ത്ത് കുറച്ചു വെള്ളം തളിച്ച് ,പാവയ്ക്കാ വേവാന്‍ അനുവദിക്കുക .
8.ഇടക്ക് അടപ്പ് മാറ്റി തിരുമ്മിയ തേങ്ങ കൂടി ചേര്‍ക്കുക .
9.ഇതിനുശേഷം നല്ലത് പോലെ ഇളക്കി വെള്ളം വറ്റുന്നത് വരെ വേവിക്കുക .
10.കറി വേപ്പിലയും മാറ്റി വെച്ച വറുത്ത തേങ്ങ കഷണങ്ങളും  ചേര്‍ത്ത് തീ അണക്കുക.
(കൂടുതല്‍ തേങ്ങ തിരുമ്മിയത് ചേര്‍ത്താല്‍ പവക്കയുടെ കൈപ്പ് അത്ര അറിയില്ല .)
Share Button